ജോസഫ് ചെറിയാൻ അനുസ്മരണവും ഐ ഡി കാർഡ് വിതരണവും

ജോസഫ്  ചെറിയാൻ അനുസ്മരണവും ഐ ഡി കാർഡ് വിതരണവും

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി. സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാന്റെ 23-ാമത് അനുസ്മരണവും , ജില്ലാതല ഐഡി കാർഡ് വിതരണ ഉൽഘാടനവും കൊട്ടാരക്കര മേഖലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. അരുസ്മരണ സമ്മേളനം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.എം.വിജയൻ ഉൽഘാടനം ചെയ്തു. ഐഡി കാർഡ് വിതരണ ഉൽഘാടനം കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ശ്രീ.എസ്.ആർ.രമേശും നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീ. ജോയി ഉമ്മനൂർ അദ്ധക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് അമ്മാസ് സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന സെക്രട്ടറി ശ്രീ.കെ. അശോകൻ മുഖ്യ അനുസ്മരണ പ്രഭാക്ഷണം നടത്തുകയും . മുതിർന്ന സംഘടനാ നേതാക്കളായ സർവ്വശ്രീ. ഇ. എ. ഖാദർ, എൻ. രാമചന്ദ്രൻ നായർ , അനിൽ ഏ വൺ , രമേശ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ.പി. മണിലാൽ, ശ്രീ. വിൽസൻ ആന്റെണി , ജില്ലാ ട്രഷറർ ശ്രീ. അരുൺ പനയ്ക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീമതി. കവിതാ അശോക്, സർവ്വശ്രീ. രാജൻ പുനലൂർ, ഉമ്മൻ തോമസ്, സന്തോഷ് തൊളിക്കാട്, അശോക് പ്രസാദ് . ചന്ദ്രബാബു, പ്രദീപ് അപ്പാളു, സുനിൽ സൺ ഗ്രാഫിക്സ് , ഉദയൻ കാർത്തിക, എന്നിവർ അനുസ്മരണം നടത്തി. സ്ഥാപക പ്രസിഡണ്ടിന്റെ ചായാചിത്രത്തിൽ പഷ്പാർച്ചന നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. സന്തോഷ് ആരാമം ക്രിതജ്ഞത രേഖപെടുത്തി യോഗം അവസാനിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech