ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അധികാര കൈമാറ്റം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അധികാര കൈമാറ്റം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അധികാര കൈമാറ്റം 02/01/2024 ചൊവ്വാഴ്ച എ.കെ.പി.എ ഭവനിൽ വച്ച് നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ.സന്തോഷ് ഫോട്ടോവേൾഡ് നിയുക്ത പ്രസിഡന്റ് ശ്രീ. എ.സി ജോൺസണ് സംഘടനാ രേഖകൾ കൈമാറി. തുടർന്ന് ജനറൽ സെക്രട്ടറിയായി ശ്രീ.ബിനോയ് കള്ളാട്ടുകുഴിയും, 'ട്രെഷററായി ശ്രീ ഉണ്ണി കൂവോടും, വെൽഫെയർ ഫണ്ടിന്റെ ചുമതല ശ്രീ.സന്തോഷ് കെ കെയും ശ്രീ സുരേന്ദ്രൻ വള്ളിക്കാവും, സാന്ത്വനം പദ്ധതിയുടെ ചുമതല ശ്രീ സജീഷ് മണിയും ശ്രീ എൻ കെ ജോഷിയും, മറ്റ് സഹഭാരവാഹികളും ചാർജ്ജ് ഏറ്റെടുത്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു കൊണ്ട് 2023 -24 വർഷത്തെ ആദ്യ കമ്മിറ്റി ആരംഭിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech