ആൾ കേരളാ ഫോട്ടോഗ്രാഫേഴ് അസ്സോസിയേഷൻ 39-ാം സംസ്ഥാന പ്രതിനിധി സമ്മേളനം

ആൾ കേരളാ ഫോട്ടോഗ്രാഫേഴ് അസ്സോസിയേഷൻ 39-ാം സംസ്ഥാന പ്രതിനിധി സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനം. ആൾ കേരളാ ഫോട്ടോഗ്രാഫേഴ് അസ്സോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനം ഡിസംബർ 18,19,20 തീയതികളിലായി ഇടുക്കി ജില്ലയിലെ തൊടുപുഴ ഉത്രം റീജൻസിയിൽ വച്ച് ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫിprakadan മത്സരം ,പ്രദർശനം,ട്രേഡ് ഫെയർ,കാർഷിക സെമിനാർ,സാംസ്കാരിക സമ്മേളനം , ഫോട്ടോഗ്രാഫി ക്ലാസ്,പ്രകടനം,പൊതുസമ്മേളനം,പ്രതിനിധി സമ്മേളനം എന്നിവയോടുകൂടി നടന്നു. ഡിസംബർ 12-ാം തീയതി രാവിലെ 9 മണിക്ക് തൊടുപുഴ ഗാന്ധി സ്വകയറിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്ത 39-ാം സംസ്ഥാന സമ്മേളനത്തിന്റെ വിളംബര ജാഥ സ്വാഗത സംഘം വൈസ് ചെയർമാനും ഇടുക്കി ജില്ലാ പ്രസിഡന്റുമായ ശ്രീ.കെ.എം ,മാണി തൊടുപുഴ മേഖലയിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് വൈകിട്ട് 7 മണിക്ക് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗത്തിൽ സംസ്ഥാന, ജില്ലാ, മേഖല നേതാക്കൾ സംസാരിച്ചു. ഡിസംബർ 16 -ാം തീയതി വൈകിട്ട് 4 മണിക്ക് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസിൽ നിന്ന് കൊടിമര ജാഥ പ്രയാണം നടത്തി.ഇടുക്കി മേഖല പ്രസിഡണ്ട് ശ്രീ എൻ ജെ വർഗീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ ശ്രീ റോബിൻ എൻവീസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് ആമുഖപ്രഭാഷണവും , ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ.സി ജോൺസൺ, ജാഥ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറി ശ്രീ.ടി.ജി ഷാജി ,സംസ്ഥാന പി ആർ ഓ ശ്രീ.റോണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഇടുക്കി മേഖല സെക്രട്ടറി ശ്രീ ബിനോജ് രാജ് സ്വാഗതവും , ഇടുക്കി മേഖല ട്രഷറർ ശ്രീ. സാനി മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൊടിമര ജാഥ സമ്മേളന നഗരിയായ ഉത്രം റീജൻസിയിൽ എത്തിയപ്പോൾ സംസ്ഥാന ജില്ലാ നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡിസംബർ 18 രാവിലെ 9.30ന് സംഘടനയുടെ പ്രഥമ സമ്മേളനത്തിന് തിരികൊളുത്തിയ ലോയൽ സ്റ്റുഡിയോ ഉടമ ഫിലിപ്പ് സാറിന്റെ കൊച്ചുമകൻ നിഖിൽ ജോസിന്റെ വസതിയിൽ നിന്നും ജില്ലാ ട്രഷറർ ശ്രീ സെബാൻ ആതിര പതാക ഏറ്റുവാങ്ങി. ദേവികുളം മേഖലാ പ്രസിഡന്റ് ശ്രീ അജിൻ ബേബി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ശ്രീ ജയ്സൺ ഞൊങ്ങിണിയിൽ ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മുനിസിപ്പൽ ചെയർമാൻ ശ്രീ.സനീഷ് ജോർജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി സാബു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാത്യു കെ ജോൺ, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിൻസി മാർട്ടിൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീജ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോമസ് കാവാലം, വാർഡ് മെമ്പർ കെ കെ സുഭാഷ് കുമാർ, പ്രസ് ക്ലബ് ട്രഷറർ വിൽസൺ കളരിക്കൽ,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് എ കെ പി എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ് , ജനറൽ സെക്രട്ടറി എ.സി ജോൺസൺ, ട്രഷറർ റോബിൻ എൻവീസ്,മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി.രവീന്ദ്രൻ,ഗിരീഷ് പട്ടാമ്പി, മുൻ ജനറൽ സെക്രട്ടറി പ്രമോസ് ബെൻ യേശുദാസ് , ഭാരവാഹികളായ ഹേമേന്ദ്രനാഥ്, സജീഷ് മണി, റോണി അഗസ്റ്റിൻ, സനീഷ് വടക്കൻ എന്നിവർ സംസാരിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ടൗൺ ചുറ്റിവന്ന പതാക പ്രയാണ ജാഥയ്ക്ക് ഉത്രം റീജൻസിയിൽ സംസ്ഥാന നേതാക്കൾ സ്വീകരണം നൽകി. എ കെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ സി ജോൺസൺ സ്വാഗതം ആശംസിച്ചു . സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് സംഘടനയുടെ ശുഭ്ര പതാക ഉയർത്തിയതോടുകൂടി 39ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി . ഉച്ചക്ക് 12 .15 ന് സംസ്ഥാനസെക്രട്ടറി ശ്രീ.സജീഷ് മണി അദ്ധ്യക്ഷത വഹിച്ച കാർഷികസെമിനാർ കാഡ്‌സ് ചെയർമാൻ ശ്രീ.ആന്റണി കണ്ടിരിക്കൽ ഉദ്‌ഘാടനം നിർവഹിച്ചു.വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ശ്രീ.മാർട്ടിൻ തോമസ് (റിട്ട.കൃഷി ഓഫീസർ ) ക്ലാസ്സ് നയിച്ചു. വളരെയേറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസിൽ ധാരാളം അംഗങ്ങൾ പങ്കെടുത്തു.ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കമൽ സ്വാഗതവും,ജില്ലാ ജോയിന്റ് സെക്രട്ടറി സജിമോൻ ഫോട്ടോപാർക് കൃതജ്ഞതയും രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.15ന് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.വിജയൻ മാറാഞ്ചേരിയുടെ അധ്യക്ഷതയിൽ ശ്രീ കെ എം മൂസ ഹാജി( ചെയർമാൻ അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് )ട്രേഡ് ഫെയറിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ.സന്തോഷ് കെ.കെ സ്വാഗതവും വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ശ്രീ സനീഷ് വടക്കൻ നന്ദിയും പറഞ്ഞു . 3.30ന് സംസ്ഥാന സെക്രട്ടറി ശ്രീ ഹേമേന്ദ്രനാഥിന്റെ അധ്യക്ഷതയിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഫോട്ടോഗ്രാഫി ക്ലബ്ബ് സംസ്ഥാന കോഡിനേറ്റർ ബി.രവീന്ദ്രൻ സ്വാഗതവും, ആശംസകൾ അർപ്പിച്ചു കൊണ്ട് ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കളർ ഗേറ്റും സംസാരിച്ചു. സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ് സബ് കോഡിനേറ്റർ വിശ്വേശ്വരൻ വി കൃതജ്ഞത പ്രകാശിപ്പിച്ചു. വൈകിട്ട് 5 .00 മണിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ജനീഷ് പാമ്പൂർ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ബഹു:മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടൻ ഉദ്‌ഘാടനം നിർവഹിച്ചു.ബഹു:പീരുമേട് എം.എൽ.എ വാഴൂർ സോമൻ മുഖ്യ പ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ.സന്തോഷ് ഫോട്ടോവേൾഡ്,മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്ശ്രീ.കെ.എം.എ ഷുക്കൂർഎന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി ശ്രീ ജയ്സൺ ഞൊങ്ങിണിയിൽ സ്വാഗതവും,സംസ്ഥാന പി.ആർ.ഒ ശ്രീ.റോണി അഗസ്റ്റിൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഡിസംബർ 19 -ാം തീയതി രാവിലെ 8 മണി മുതൽ പൊതുസമ്മേളന നഗരിയായ പി.കെ ഗിരീഷ് നഗറിലേക്ക്( ഉത്രം റീജൻസി) 13ജില്ലകളിൽ നിന്നും ഉള്ള അംഗങ്ങളും ഭാരവാഹികളും സമ്മേളന പ്രതിനിധികളും എത്തിയപ്പോൾ ആവേശജ്ജ്വലമായ സ്വീകരണങ്ങൾ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും , സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലും നൽകി. അംഗങ്ങൾക്കായി ഒരുക്കിയ ട്രേഡ് ഫെയർ ഫോട്ടോഗ്രാഫി പ്രദർശനം , ഫോട്ടോഗ്രാഫി ക്ലാസ് തുടങ്ങിയവയിൽ എല്ലാവരും പങ്കെടുത്തു. ഉച്ചക്ക് 12 മണിക്ക് സംസ്ഥാന സെക്രട്ടറി ശ്രീ.യൂസഫ് കാസിനോയുടെ അധ്യക്ഷതയിൽ നടന്ന ഫോട്ടോഗ്രാഫി ക്ലാസ് സംസ്ഥാന സെക്രട്ടറി ശ്രീ.ഉണ്ണി കൂവോട് ഉദ്ഘാടനം നിർവഹിച്ചു.ശ്രീ.ഷിബു സിംഫണി Ai revolution ക്ലാസ്സ് നയിച്ചു.ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസ്സിൽ ധാരാളം അംഗങ്ങൾ പങ്കെടുത്തു. എ.കെ.പി.എ സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ ശ്രീ.ബിനോയ് കള്ളാട്ടുകുഴി സ്വാഗതവും,എ.കെ.പി.എ സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ ബോർഡ്അംഗം ബിജോ മങ്ങാട്ട് കൃതജ്ഞതയും പ്രകാശിപ്പിച്ചു. നിരവധി വാഹനങ്ങളുടെയും ബൈക്ക് റാലികളുടെയും അകമ്പടികളോടുകൂടി ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സമ്മേളനനഗരിയിൽ എത്തിയതിനു ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് തെനംകുന്ന് ബൈപ്പാസിൽ നിന്ന് ആരംഭിച്ച പടുകൂറ്റൻ പ്രകടനം തൊടുപുഴ ടൗണിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , ഉത്രം റീജൻസിയിൽ എത്തിച്ചേർന്നപ്പോൾ ആവേശം കൊടുമുടിയിൽ എത്തിച്ചുകൊണ്ട് മുദ്രാവാക്യവിളികളോട് കൂടി സംസ്ഥാന നേതാക്കൾ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ നേർന്നു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 39ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം ഡിസംബർ 19 ന് വൈകിട്ട് 5 30ന് സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ് ഫോട്ടോ വേൾഡിന്റെ അധ്യക്ഷതയിൽ ബഹു:തൊടുപുഴ എംഎൽഎ പി.ജെ ജോസഫ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ് പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ.രാധാകൃഷ്ണൻ ചാക്യാത്തിന് സംസ്ഥാന ഭാരവാഹികൾ നൽകി. ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ശ്രീ ഷാജി ഡേ ലൈറ്റിനും,സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി മത്സരത്തിന്റെ അവാർഡും പ്രശസ്ത സിനിമാതാരം ജാഫർ ഇടുക്കി നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ എസി ജോൺസൺ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് ശ്രീ സി പി മാത്യു , കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് ശ്രീ എം ജെ ജേക്കബ്, ശ്രീ അജീവ് പുരുഷോത്തമൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് തൊടുപുഴ, ശ്രീ ജെയിംസ് വാട്ടപ്പിള്ളി സെക്രട്ടറി ഇടുക്കി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ശ്രീ എം ആർ എൻ പണിക്കർ ,ശ്രീ ബി.രവീന്ദ്രൻ വിജയൻ മാറാഞ്ചേരി,ശ്രീ . റ്റി ജെ വർഗീസ്, ശ്രീ ഗിരീഷ് പട്ടാമ്പി , സംസ്ഥാന ട്രഷറർ റോബിൻ എൻവീസ്, മുൻ ജനറൽ സെക്രട്ടറിമാരായ ശ്രീ പ്രമോസ് ബെൻ യേശുദാസ് , ശ്രീ ജോയി ഗ്രേസ് ,സംസ്ഥാന സെക്രട്ടറി ശ്രീ.ജയ്സൺ ഞൊങ്ങിണിയിൽ, സംസ്ഥാന വൈസ് പ്രസിഡൻമാരായ ശ്രീ ജനീഷ് പാമ്പൂർ, ശ്രീ മുദ്ര ഗോപി, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ.ഹേമേന്ദ്രനാഥ്, ശ്രീ സജീഷ് മണി, ശ്രീ സന്തോഷ് കെ കെ , ശ്രീ യൂസഫ് കാസിനോ, ശ്രീ ഉണ്ണി കൂവോട്, സംസ്ഥാന പി ആർ ഓ റോണി അഗസ്റ്റിൻ , സംസ്ഥാന വെൽഫെയർ ഫണ്ട് ചെയർമാൻ പ്രജിത്ത് കണ്ണൂർ, വെൽഫയർ ഫണ്ട് ജനറൽ കൺവീനർ ശ്രീ.സനീഷ് വടക്കൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സഹ ഭാരവാഹികൾ .സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനത്തിന് ഈശ്വര പ്രാർത്ഥന കോട്ടയം ജില്ലാ സെക്രട്ടറി സൂരജ് നിർവഹിച്ചു.സ്വാഗതസംഘ കൺവീനർ ശ്രീ ടി ജി ഷാജി പൊതുസമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു. 20-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ഈശ്വര പ്രാർത്ഥന ശ്രീ ഉണ്ണികൃഷ്ണൻ ആലപിച്ചു. സംസ്ഥാന പിആർഒ ശ്രീ റോണി അഗസ്റ്റിൻ അനുശോചനവും , സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ മുദ്ര ഗോപി സ്വാഗതവും ആശംസിച്ചു . സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ് അധ്യക്ഷതവഹിച്ച പ്രതിനിധി സമ്മേളനം ബഹു:പിറവം എംഎൽഎ അഡ്വ .അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സബ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു . വാർഷിക പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ.സി ജോൺസണും,വാർഷിക വരവ് ,ചെലവ്, കണക്ക് ,സംസ്ഥാന ട്രഷറർ ശ്രീ റോബിൻ എൻവീസും , വെൽഫെയർ ഫണ്ട് കണക്ക് ജനറൽ കൺവീനർ ശ്രീ സനീഷ് വടക്കനും, സാന്ത്വനം കണക്ക് സാന്ത്വനം ജനറൽ കൺവീനർ ശ്രീ ജോയ് ഗ്രേസും , ഭരണഘടനാ ഭേദഗതിയവതരണം സാന്ത്വനം പദ്ധതി ചെയർമാൻ ശ്രീ ഗിരീഷ് പട്ടാമ്പിയും അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം 2023 -24 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പും,സംഘടനാ പ്രവർത്തന മികവിനെ ആസ്പദമാക്കി ഏറ്റവും നല്ല ജില്ലയായി സി.ഐ ദേവസ്സി എവർ റോളിംഗ് ട്രോഫി കണ്ണൂരിനും,മികച്ച രണ്ടാമത്തെ ജില്ലക്കുള്ള ട്രോഫി എറണാകുളത്തിനും ലഭിച്ചു.സമ്മേളനത്തിൽ മികച്ച പ്രകടനം പാലക്കാട് ജില്ല,രണ്ടാം സ്ഥാനം കണ്ണൂർ,എറണാകുളം ജില്ലകളും പങ്കിട്ടെടുത്തു.സ്വാഗതസംഘം വൈസ് ചെയർമാനും ജില്ലാ പ്രസിഡന്റുമായ ശ്രീ കെ.എം മാണി കൃതജ്ഞത പ്രകാശിപ്പിച്ചതോടുകൂടി ദേശീയഗാനത്തോടുകൂടി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു.സംസ്ഥാന പ്രസിഡന്റ് ശ്രീ.സന്തോഷ് ഫോട്ടോ വേൾഡ് സംഘടനയുടെ ശുഭ്ര പതാക താഴ്ത്തിയതോടുകൂടി 39-ാം സംസ്ഥാന സമ്മേളനത്തിന് തിരശീല വീണു ..... ശ്രീ.എ.സി ജോൺസൺ (പ്രസിഡന്റ്) ശ്രീ ജനീഷ് പാമ്പൂർ ശ്രീ മുദ്ര ഗോപി (വൈസ് പ്രസിഡന്റ്മാർ) ശ്രീ. ബിനോയ് കള്ളാട്ടുകുഴി ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി കൂവോട് ട്രഷറർ സംസ്ഥാന സെക്രട്ടറിമാർ 1ശ്രീ ജയ്സൺ ഞൊങ്ങിണിയിൽ . 2. ശ്രീ റോണി അഗസ്റ്റിൻ 3. ശ്രീ. ബി.ആർ. സുദർശനൻ 4. ശ്രീ ഹരീഷ് പാലക്കുന്ന് 5. ശ്രീ. പ്രശാന്ത് തോപ്പിൽ 6. ശ്രീ ജയൻ ക്ലാസിക് ശ്രീ മസൂദ് മംഗലം പി.ആർ.ഒ ശ്രീ. സന്തോഷ് കെ കെ വെൽഫെയർ ഫണ്ട് ചെയർമാൻ ശ്രീ സുരേന്ദ്രൻ വള്ളിക്കാവ് വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ശ്രീ സജീഷ് മണി സാന്ത്വനം പദ്ധതി ചെയർമാൻ ശ്രീ. എൻ കെ ജോഷി സാന്ത്വനം പദ്ധതി ജനറൽ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു

© 2018 Photograph. All Rights Reserved | Design by Xianinfotech