ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA ) ജില്ലാ സമ്മേളനങ്ങൾ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA ) 39ാം സംസ്ഥാന സമ്മേളനം ഡിസംബർ 18 19 20 തീയതികളിൽ ഇടുക്കിയിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായിട്ട് 14 ജില്ലാ സമ്മേളനങ്ങൾ നവംബർ 7 മുതൽ 30-ാം തീയതിവരെ നടക്കുകയാണ്... AKPAവയനാട് ജില്ല 39-ാം വാർഷിക സമ്മേളനം 2023 നവംബർ 17-ാം തീയതി രാവിലെ 9.30 ന് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീ. വി.വി രാജു പതാക ഉയർത്തി തുടക്കം കുറിച്ചു. ട്രേഡ് ഫെയർ ഉദ്ഘാടനം സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ഏ.സി ജോൺസണും ,ഫോട്ടോഗ്രാഫി പ്രദർശന ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീ. സജീഷ് മണിയും നിർവഹിച്ചു. തുടർന്ന് കേരളാ ഷോപ്പ് & കൊമേഴ്സ് എക് സ്റ്റാബ്ലിഷ്മെന്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.രാഘവൻ ക്ഷേമനിധി ക്ലാസ് നടത്തി. പൊതുസമ്മേളനം [ AC മൊയ്തു നഗർ ]ശ്രീ. വി.വി രാജുവിന്റെ അദ്ധ്യക്ഷതയിൽ ബഹു: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മത്സര അവാർഡ് , SSLC, +2 ഉന്നത വിജയി കൾക്കുള്ള അവാർഡ് എന്നിവ വിതരണം നടത്തി. സംസ്ഥാന ജന: സെക്രട്ടറി ശ്രീ ഏ സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. KVVES ജില്ലാ സെക്രട്ടറി ശ്രീ അഷ്റഫ് കൊട്ടാരം, സംസ്ഥാന സെക്രട്ടറി ശ്രീ. സജീഷ് മണി , സംസ്ഥാന സ്വാന്തനം കൺവീനർ ജോയ് ഗ്രേയ്സ് , സംസ്ഥാനകമ്മറ്റി അംഗം ശ്രീ. പ്രാശാന്ത് .എം ജില്ലാ വനിതാ കോഡിനേറ്റർ ശ്രീമതി നൂഷിബ കെ. എം, എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് മുട്ടം ടൗണിലൂടെ പ്രകടനം നടന്നു. പ്രതിനിധി സമ്മേളനം [ PK ഗിരീഷ് നഗർ ] ജില്ലാ പ്രസിഡന്റ് ശ്രീ.വി.വി രാജുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന: സെക്രട്ടറി ശ്രീ ഏ സി ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി ശ്രീ സജീഷ് മണി സംഘടനാ റിപ്പോർട്ടിംഗും, സംസ്ഥാന സാന്ത്വനം ജനറൽ കൺവീനർ ശ്രീ. ജോയ് ഗ്രേയ്സ് സാന്ത്വനം ബൈലോ ഭേദഗതിയും, ജില്ലാ സെക്രട്ടറി ശ്രീ. അനീഷ് പി .ജി വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ ശ്രീ സോമസുന്ദരം . കെ വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖല,ജില്ലാ,സംസ്ഥാന നേതാക്കൾ സംസാരിച്ചു . സംസ്ഥാന സെക്രട്ടറിയും , ജില്ലാ നിരീക്ഷകനുമായ ശ്രീ. സജീഷ് മണി വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ശ്രീ. ബിനോജ് മാത്യു വൈസ് പ്രസിഡന്റ് മാർ ശ്രീ. ഭാസ്കരൻ രചന ശ്രീ. പ്രജീഷ് എം.പി സെക്രട്ടറി ശ്രീ. എം.കെ സോമസുന്ദരൻ ജോയിന്റ് സെക്രട്ടറിമാർ ശ്രീ. ബാലു ബത്തേരി ശ്രീ. .ജോസ് കുഴിവേലിൽ ട്രഷറർ ശ്രീ. കെ.കെ ജേക്കബ് പി ആർ ഒ ശ്രീ. മോഹൻദാസ് സംസ്ഥാന കമ്മിറ്റി ശ്രീ. ജോയ് ഗ്രേസ് ശ്രീ. അനീഷ് പി.ജി