ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് സമ്മേളനം 10.09.2024 ന് 4 മണിക്ക് യൂണിറ്റ് അധ്യക്ഷൻ നാരായണൻകുട്ടി പതാക ഉയർത്തി തുടക്കം കുറിച്ചു തുടർന്ന് ബെന്നി ജോർജ്ജ് നഗറിൽ (നജാത്ത് കോളേജ് ഓഡിറ്റോറിയം മണ്ണാർക്കാട്) ചേർന്ന വാർഷിക സമ്മേളനം യൂണിറ്റ് അദ്ധ്യക്ഷൻ നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ഷിജോഷ് മെഴുകും പാറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി അജിൻസൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റ് സുരേഷ് സഞ്ജൽ അനുശോചനം അറിയിച്ചു ജില്ലാ കമ്മിറ്റിയംഗം സുജിത് പുലാപ്പറ്റ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ വിനേഷ് സോഡിയാക് വരവു ചിലവു കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും യോഗം കൈയ്യടിച്ച് പാസാക്കി മേഖല പി.ആർ.ഒ. ബാലു ഫോട്ടോൺ, മേഖലാ ജോയിൻ്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . തുടർന്ന് യൂണിറ്റ് നിരീക്ഷകൻ സുജിത്ത് പുലാപ്പറ്റയുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തന വർഷത്തിലെ യുണിറ്റ് ഭാരവാഹികളായി യൂണിറ്റ് പ്രസിഡൻറ് അജിൻ സെൻ യൂണിറ്റ് വൈസ് പ്രസിഡൻറ് നാരായണൻകുട്ടി യൂണിറ്റ് സെക്രട്ടറി സുരേഷ് സഞ്ചൽ യൂണിറ്റ് ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ യൂണിറ്റ് ട്രഷറർ ഗിരീഷ് യൂണിറ്റ് പിആർഒ അനീഷ് സൂര്യ മേഖലാ കമ്മിറ്റിയിലേക്ക് ഷിജോഷ് മെഴുകുംപാറ ജയപ്രകാശ് അനീഷ് എക്സ്ട്രീം വിനു സോഡിയാക്ക് എന്നിവരെ തെരഞ്ഞെടുത്തു. നിയുക്ത യൂണിറ്റ് പ്രസിഡണ്ട് ശ്രീ അജിൽസൻ നന്ദി പറഞ്ഞതോടുകൂടി നാല്പതാം യൂണിറ്റ് വാർഷിക സമ്മേളനം അവസാനിച്ചു.