blog-image
30
Dec
2021

കൊല്ലം ജില്ല

ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ 37 ആം ജില്ലാ പ്രതിനിധി സമ്മേളനം കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ വള്ളിക്കാവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ പി മണിലാൽ സ്വാഗതവും ജില്ലാ pro ജിജോ പരവൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു സംസ്ഥാന പ്രസിഡന്റ് ശ്രീ വിജയൻ മാറഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു. അന്തരിച്ച സംസ്ഥാന സെക്രട്ടറി മൻസൂറിന്റെ കുടുംബ സഹായ ഫണ്ടായി akpa സ്വരൂപിച്ച പതിനൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി ഒരുനൂറ്റി ഒന്ന് (11,21,101) രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി , ആദരിക്കൽ, ഫോട്ടോഗ്രാഫി അവാർഡ്‌,വിദ്യാഭ്യാസ അവാർഡ്‌ എന്നിവയും നടത്തപ്പെട്ടു, ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മോനിച്ചൻ തണ്ണിത്തോട് സംസ്ഥാന ട്രഷറർ ശ്രീ ജോയ് ഗ്രേയ്‌സ്, സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി പി. മണിലാൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിൽസൻ ആന്റണി കണക്കും, ട്രസ്റ്റ് ചെയർ മാൻ വിനോദ് അമ്മാസ് ട്രസ്റ്റിന്റെ കണക്കും, അവതരിപ്പിച്ചു. തുടർന്ന് 2022 വർഷത്തിലേക്കുള്ള ഭാരവാഹികളായി ജോയി ഉമ്മന്നൂർ പ്രസിഡന്റ്, അരുൺ പനയ്ക്കൽ,അജി അരുൺ എന്നിവർ വൈസ് പ്രസിഡന്റ് ,വിനോദ് അമ്മാസ് സെക്രട്ടറി, സജി ഡി ആർ, ബൻസിലാൽ പുത്തൂർ എന്നിവർ ജോയിന്റെ സെക്രട്ടറിമാർ ട്രഷറർ ജുഗുനു തങ്കച്ചൻ ,ജില്ലാ pro ഡാന്റെ കൊല്ലം, ജില്ലാ വെൽഫെയർ ട്രെസ്റ് ചെയർമാൻ. മുരളി അനുപമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി, എം.വിജയൻ , അനിൽ എ വൺ,സുരേന്ദ്രൻ വള്ളിക്കാവ്, ജലീൽ പുനലൂർ എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി അരുൺ പനയ്ക്കൽ നന്ദി രേഖപ്പെടുത്തി. യോഗം അവസാനിച്ചു.

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More