എ.കെ.പി.എ ജില്ലാ തല ഫോടോക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴ എന്‍. ജി. ഒ. ഹാളില്‍, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തില്‍ ആരംഭിച്ച ക്ലബിന്‍റെ ഉദ്ഘാടനം ബഹു. ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രി. എന്‍. പദ്മകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സി.സി. ബാബു, അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രെടരിമാരായ എന്‍. ഹരിലാല്‍, ആര്‍. കെ. ഉണ്ണിത്താന്‍, ബി. ആര്‍. സുദര്‍ശന്‍, ആര്‍ അരവിന്ദന്‍, സാനു ഭാസ്കര്‍, ആര്‍. ഉദയന്‍, കെ. ജി. മുരളി, എന്‍. വിജയനാഥ്, എന്‍. സുഘിയദാസ് എന്നിവര്‍ സംസാരിച്ചു. ക്ലബ് ചുമതല വഹിക്കുന്ന ശ്രി. ബി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.