ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തി എല്ലാ ദിവസവും സ്റ്റുഡിയോ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക, ബാങ്ക് വായ്പകൾക്ക് പലിശ രഹിത മൊറൊട്ടോറിയാം ഏർപ്പെടുത്തുക, ഫോട്ടോഗ്രഫി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ വായ്പ്പകൾ നൽകുക, വാക്‌സിനേഷൻ മുൻഗണന വിഭാഗത്തിൽ ഫോട്ടോ ഗ്രാഫർ മാരെ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ വരുത്തുവാൻ വേണ്ടി 06/07/2021 കാലത്ത് 11 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട് കുമാർ വിബ്ജിയോറിൻറെ അധ്യക്ഷതയിൽ AKPA സംസ്ഥാന സെക്രട്ടറി ശ്രീ. അനിൽ മണക്കാട് ഉത്ഘാടനം ചെയ്തു ... ബഹു: വടകര MP ശ്രീ. കെ. മുരളീധരൻ, ബഹു: പെരിന്തൽമണ്ണ എംഎൽഎ ശ്രീ. നജീബ് കാന്തപുരം, AKPA സംസ്ഥാന നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീ. ഹേമേന്ദ്ര നാഥ്, ജില്ലാ സെക്രട്ടറി ശ്രീ.സതീഷ് വസന്ത്, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സജു സത്യൻ, ജില്ലാ മേഖലാ നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു....