blog-image
26
May
2021

ലോക് ഡൗൺ സംബന്ധിച്ച നിവേദനം

ലോക് ഡൌൺ മൂലമുണ്ടായ പ്രതിസന്ധിയിൽ ജീവിതത്തിന്റെ തന്നെ നിറം മങ്ങിയ ഫോട്ടോഗ്രാഫർമാരുടെ ജീവിതത്തിനു ഇനി നിറം പകരാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു . ബാങ്ക് വായ്പകളാണ് ഈ മേഖലയിൽ പിടിച്ച നില്ക്കാൻ വേണ്ടിയുള്ള യുദ്ധത്തിൽ ഭൂരിഭാഗം ഫോട്ടോഗ്രാഫർമാരെയും സഹായിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് വന്ന നിയന്ത്രണങ്ങൾ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും തൊഴിൽ ദിനങ്ങൾ കുറച്ചപ്പോൾ വലിയ തുകയാണ് പലർക്കും ബാങ്കുകളിൽ കുടിശ്ശിക ആയിരിക്കുന്നത്. ദൈനദിന ചെലവുകൾക്ക് തുക കണ്ടെത്താൻ സാധിക്കാത്ത സമയത്ത് ബാങ്ക് കടം വർധിക്കുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ മാനസിക സംഘർഷമാണ് ഉണ്ടാക്കുന്നത്. വിവാഹങ്ങളിലും മറ്റു പൊതുപരിപാടികളിലും നിയന്ത്രണങ്ങൾ വന്നതോടെ സംസ്ഥാനത്തെ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലമാത്രമല്ല സ്റുഡിയോകളോടെ ചേർന്ന് പ്രവർത്തിച്ചിരുന്ന വീഡിയോ എഡിറ്റിംഗ് ഫോട്ടോ ഡിസൈനിനിങ് , കളർ ലാബുകൾ , ഫോട്ടോ ഗുഡ്സ് ഡീലർമാർ തുടങ്ങിയ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ആയിരങ്ങളും പ്രതിസന്ധിയിലാണ്. സ്വയം തൊഴിൽ എന്ന രീതിയിൽ സ്ഥാപനങ്ങൾ തുടങ്ങുന്ന ഇവർക്ക് ഒരുതരത്തിലുള്ള സഹായവും അർഹമായ പരിഗണനയും സർക്കാർ തലത്തിൽ നിന്നും ലഭിക്കാറില്ല എന്ന വസ്തുതയും ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ് . കൊവിഡ് നിയന്ത്രണ സമയത്തു പോലും സാമൂഹ്യ പ്രതിബദ്ധത കൈവിടാത്ത പലപ്പോഴും സൗജന്യമായി തന്നെ കണ്ടൈൻറ്മെൻറ് സോണുകളിടക്കം മൃതദേഹങ്ങളുടെ വീഡിയോ എടുത്തും ഡ്രോൺ പറത്തിയുമൊക്കെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുൻ നിരയിലുള്ള ഫോട്ടോഗ്രാഫി സമൂഹത്തെ കൂടി വാക്സിൻ സ്വീകരണ വിഭാഗത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇതിനകം മുഖ്യമന്തിയുടെയും സംസ്ഥാനത്തെ നൂറ്റി നാല്പത് എം എൽ എ മാരുടെയും ശ്രദ്ധയിൽ നിവേദനങ്ങളിലൂടെ കൊണ്ടുവന്നിട്ടുണ്ട്. ആഴചയിൽ രണ്ടു ദിവസമെങ്കിലും രാവിലെ പത്തുമുതൽ ഉച്ച തിരിഞ്ഞു രണ്ടു വരെ സ്റ്റുഡിയോ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക , ബാങ്ക് ലോണുകൾക്കു മൊറട്ടോറിയവും പലിശ ഇളവും പ്രഖ്യാപിക്കുക , വാടകയിൽ ഇളവ് അനുവദിക്കാനുള്ള സർക്കാർ ഇടപെടൽ,അടച്ചിട്ട ദിവസങ്ങളിലെ വൈദ്യുതി ചാർജ് ഒഴിവാക്കുകയേയോ ഇളവ് അനുവദിക്കുകയോ ചെയ്യുക , തൊഴിൽ ഉപകരണങ്ങൾ വാങ്ങാനും തൊഴിൽ ദിനങ്ങൾ നഷ്ടപെട്ടതിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി തീർക്കാനും പലിശ കുറഞ്ഞ വായ്പ അനുവദിക്കുക എന്ന് തുടങ്ങി ഫോട്ടോ വീഡിയോഗ്രാഫി മേഖലയെ കൈപിടിച്ചുയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന ആവശ്യമാണ് സർക്കാരിന് മുന്നിൽ ഞങ്ങൾക്ക് വെക്കാനുള്ളത്‌ ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സെക്രട്ടറി ശ്രീ.അനിൽ മണക്കാടും, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. സതീഷ് വസന്തും ബഹുമാനപ്പെട്ട കേരള തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക് നൽകി... ഈ മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തിൽ കേരളത്തിലെ ഫോട്ടോഗ്രാഫി സമൂഹം മുൻ നിരയിൽ തന്നെ ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നതിനൊപ്പം ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടു ജീവിതം നയിക്കുന്ന ആയിരങ്ങളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന അഭ്യർത്ഥനകൂടി ഞങ്ങൾ മുന്നോട്ടുവെക്കുകയാണ്.... സംസ്ഥാന പ്രസിഡണ്ട് വിജയൻ മാറഞ്ചേരി

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More