36-ാം സംസ്ഥാന സമ്മേളനം ,തൃശൂർ

36-ാം സംസ്ഥാന സമ്മേളനം ,തൃശൂർ

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം 2021 ജനുവരി 12 ചെവ്വാഴ്ച തൃശ്ശൂർ എസ്. സാരംഗപാണി നഗറിൽ വെച്ച് (പേൾ റീജൻസി) നടന്നു രാവിലെ 9.30ന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തെ തുടർന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഗിരീഷ് പട്ടാമ്പി 36-ാം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സംഘടനയുടെ പതാക വാനിലേക്കുയർത്തി ഫ്ലാഗ് സല്യൂട്ട് നടത്തി തുടർന്ന് സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കടയുടെ പ്രാർത്ഥനയോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന പിആർഒ എസി.ജോൺസൺ അനുശോചന പ്രമേയവും, സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി പ്രസാദ് സ്വാഗതവും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശ്രീ ഗിരീഷ് പട്ടാമ്പിയുടെ അദ്ധ്യക്ഷതയിൽ ബഹു: തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീ എ.കെ.വർഗ്ഗീസ് പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയും ഫോട്ടോഗ്രാഫി മത്സര വിജയികൾക്കും, എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ജേതാക്കൾക്കും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പ്രസീഡിയം,മിനിട്സ്, പ്രമേയം തുടങ്ങി സബ്കമ്മറ്റി തിരഞ്ഞെടുത്തു പ്രിസീഡിയം വി.പി. പ്രസാദ്, സജീർ ചെങ്ങമനാട്, പി. രമേഷ് മിനുട്സ് റോബിൻ എൻവീസ്, പ്രശാന്ത് കെ.വി. പ്രമേയം എ .സി ജോൺസൺ, സന്തോഷ് ഫോട്ടോവേൾഡ്, പ്രജിത്ത് കണ്ണൂർ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.അജീഷും, വരവ് ചിലവ് കണക്ക് സംസ്ഥാന ട്രെഷറർ ശ്രീ മോനച്ചൻ തണ്ണിത്തോടും, വെൽഫെയർ ഫണ്ട് കണക്ക് വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ശ്രീ എം വിജയനും അവതരിപ്പിച്ചു ചർച്ചയ്ക്കു ശേഷം സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, സംസ്ഥാന ജന. സെക്രട്ടറി കെ .എ അജീഷ്, സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോട്, വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ എം വിജയൻ എന്നിവർ മറുപടി നൽകി . റിപ്പോർട്ടും കണക്കും സമ്മേളന പ്രതിനിധികൾ കയ്യടിച്ച് അംഗീകരിച്ചു . ജില്ലകളിൽ നിന്നും വന്ന പ്രമേയങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു... തുടർന്ന് പി. രമേഷ്, ബാബു അൽയാസ് എന്നിവർ വരണാധികാരികളായി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. 2020 - 21 വർഷത്തെ പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌ വിജയൻ മാറഞ്ചേരി വൈസ് പ്രസിഡന്റുമാർ റോബിൻ എൻവീസ്, എ.സി.ജോൺസൺ ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് ട്രഷറർ ജോയ് ഗ്രെയ്സ് സെക്രട്ടറിമാർ അനിൽ മണക്കാട് ജനീഷ് പാമ്പൂർ മുദ്ര ഗോപി രജീഷ് പിടികെ മൻസൂർ എസ് കെ.കെ.ജയപ്രകാശ് പി ആർ ഒ ഷാജോ ആലുക്കൽ വെൽഫെയർ ചെയർമാൻ ബി.രവീന്ദ്രൻ വെൽഫെയർ ജനറൽകൺവീനർ വിജയൻ.എം ഇന്റേണൽ ഓഡിറ്റർമാർ എൻ വിജയനാഥ് , ബാബു അൽയാസ് മുൻ സംസ്ഥാന പ്രസിഡന്റ്മാരായ ശ്രീ ബി.രവീന്ദ്രൻ, ശ്രീ വിജയൻ മാറാഞ്ചേരി, ശ്രീ.ടി.ജെ.വർഗ്ഗീസ്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോയ് ഗ്രെയ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സജീർ ചെങ്ങമനാട് യോഗത്തിന് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ സമ്മേളന നടപടികൾ അവസാനിച്ചു....

© 2018 Photograph. All Rights Reserved | Design by Xianinfotech