എ കെ പി എ സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാന്റെ പത്തൊമ്പതാമത് അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിയുമായി ചേർന്ന് 2019 മാർച്ച് 15ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീ ഗിരീഷ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം എറണാകുളം-അങ്കമാലി രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ക്ഷേമ പദ്ധതി ചെയർമാനുമായ ശ്രീ ജോസ് മുണ്ടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോട് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനോയി കള്ളാട്ടുകുഴി, സംസ്ഥാന സെക്രട്ടറിമാരായ സന്തോഷ് ഫോട്ടോ വേൾഡ്, സജീർ ചെങ്ങമനാട് മുൻ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന എം. ആർ. എൻ. പണിക്കർ, പി ജെ വർഗീസ്, ജോസഫ് ചെറിയാന്റെ മകൻ പി ജെ ചെറിയാൻ , എറണാകുളം ജില്ലാ പ്രസിഡണ്ട് ഷാജു ആലുക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ജോസഫ് ചെറിയാൻ സ്മാരക ഫോട്ടോഗ്രാഫി മത്സര ജേതാക്കൾക്ക് ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി ..