34-ാമത് സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉൽഘാടനം പെരിന്തൽമണ്ണ DYSP ശ്രീ. M.P. മോഹനചന്ദ്രൻ നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ യൂസഫ് കാസിനൊ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ ശശികുമാർ മങ്കട അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ആശംസകളർപ്പിച്ച് പാലക്കാട് ജില്ലാ പ്രസിഡണ്ട് മുദ്രാ ഗോപി, ജില്ലാ പ്രസിഡണ്ട് സൂപ്പർ അഷ്റഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാഗം സുരേഷ്, ഹോച്മിൻ, മസൂദ് മംഗലം, എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സജിത് ഷൈൻ നന്ദി രേഖപ്പെടുത്തി.