*അനുസ്മരണ ദിനം* *സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി സാറിന്റെ* ഒന്നാം ചരമ വാർഷികം *പാലക്കാട് ജില്ലാ akpa ഭവനിൽ വെച്ച്* ജില്ലാ പ്രസിഡന്റ് ശ്രീ.ഷാജി ദർശനയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് *ശ്രീ. ഗിരീഷ് പട്ടാമ്പി* അനുസ്മരണ പ്രഭാഷണം നടത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. കൈനീട്ടം വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നോർത്ത് മേഖല അംഗം ശ്രീ. ശംസുദീനും,ജില്ലാ കമ്മിറ്റി അംഗം ആറുമുഖാൻ എന്നിവർക്കും നൽകി ഗിരീഷ് പട്ടാമ്പി ആദരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ്,ജോയ്റ്റ് സെക്രട്ടറിമാരായ ഷിയാ കൊടുവായൂർ,പ്രകാശ് സൂര്യ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുദ്ര ഗോപി,സന്തോഷ് കെ.കെ.,പി.ആർ.ഒ. തനീഷ് എടത്തറ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ബാബു അൽയാസ് സ്വാഗതവും,ട്രഷറർ. രാജേഷ് കല നന്ദിയും പറഞ്ഞു.