*AKPA സംസ്ഥാനകമ്മിറ്റി നല്കുന്ന 70 വയസ് തികഞ്ഞ മെമ്പർ മാർക്കുള്ള കൈനീട്ടം പദ്ധതി ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ,ഇരിട്ടി മേഖലയിൽ വച്ച് നടത്തപ്പെട്ടു* *കണ്ണൂർ മേഖല* കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഈസ്റ്റ് യൂണിറ്റ് മെമ്പർ ശ്രീ പി.പി ശ്രീധരന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് സംസ്ഥാന സെക്രട്ടറി ശ്രീ.പ്രജിത്ത് കണ്ണൂർ കൈനീട്ടം നല്കി പൊന്നാട അണിയിച്ച് ആദരിച്ച് നിർവഹിച്ചു. കണ്ണൂർ മേഖല ട്രഷറർ ശ്രി.മൊയ്തു, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ.നിഷാന്ത്, സെക്രട്ടറി ശ്രീ. വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കണ്ണൂർ അഴീക്കോട് യൂണിറ്റിൽ ശ്രീ.സി.രാമചന്ദ്രന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് സംസ്ഥാന സെക്രട്ടറി ശ്രി. പ്രജിത്ത് കണ്ണൂർ കൈനീട്ടം നലകി പൊന്നാടയണിയിച്ച് ആദരിച്ചു; കണ്ണൂർ മേഖല സെക്രട്ടറി ശ്രി.വത്സൻ അഴീക്കോട്, ട്രഷറർ ശ്രീ.മൊയ്തു, യൂണിറ്റ് സെക്രട്ടറി ശ്രീ.രജീഷ് എന്നിവർ സംബന്ധിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആദരവായി ശ്രീ.സി.എ എം. ഷറീർ ന് സംസ്ഥാന സെക്രട്ടറി ശ്രി. പ്രജിത്ത് കണ്ണൂർ കൈനീട്ടം നല്കി പൊന്നാടയണിയിച്ച് ആദരിച്ചു ജില്ലാ ട്രഷറർ ശ്രി.മുരളി ശങ്കരൻ, മേഖല പ്രസിഡണ്ട് ശ്രീ.രാജീവൻ, ട്രഷറർ ശ്രീ.മൊയ്തു, ജില്ലാ സ്വയം സഹായ നിധി കൺവീനർ ശ്രീ.പവിത്രൻ, മേഖല കമ്മിറ്റി അംഗങ്ങളായ ശ്രീ. നിഷാന്ത്, ശ്രീ. ശ്രീജേഷ് എന്നിവർപങ്കെടുത്തു. *പയ്യന്നൂർ മേഖല* പയ്യന്നൂർ മേഖലയിൽ മാതമംഗലം യൂണിറ്റ് അംഗം ശ്രീ.എം.കൂഞ്ഞി രാമന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ജില്ലാ സെക്രട്ടറി ശ്രി. രാജേഷ് കരേള കൈനീട്ടം നല്കി ആദരിച്ചു മേഖല സെക്രട്ടറി ശ്രീ സജിച്ചുണ്ട പൊന്നാടയണിയിച്ചു ജില്ലാ സ്വാശ്രയ സംഘം സബ് കോ ഓഡിനേറ്റർ ശ്രീ വിനോദ് പി വി സംബന്ധിച്ചു . പയ്യന്നൂർ കരി വെള്ളൂർ യൂണിറ്റിൽ ശ്രി. കെ. പ്രഭാകരന് ജില്ലാ സെക്രട്ടറി ശ്രി.രാജേഷ് കരേള കൈനീട്ടം നല്കി ആദരിച്ചു മേഖല പ്രസിഡണ്ട് ശ്രീ.ഷിജു കെ.വി പൊന്നാടയണിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ.ദാമു സർഗ്ഗം, സെക്രട്ടറി സജിന മാധവൻ, ക്രിയേറ്റീവ് ഐസ് കൺവീനർ ശ്രീ.അശോക് കുമാർ പുറച്ചേരി, വൈസ് ചെയർമാൻ ശ്രീ.പ്രേമൻ കാരാട്ട് , ജില്ലാ കമ്മിറ്റി അംഗം ശ്രീ.ജയറാം , മേഖല കമ്മിറ്റി അംഗം ശ്രി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. *ഇരിട്ടി മേഖല* ഇരിട്ടി മട്ടന്നുർ യൂണിറ്റ് അംഗം ശ്രി.വി.കൃഷ്ണന് ജില്ലാ പി.ആർ.ഒ ശ്രീ.ഷജിത്ത് മട്ടന്നൂർ കൈനീട്ടം നല്കി ആദരിച്ചു മേഖല സെക്രട്ടറി ശ്രീ വിവേക് പൊന്നാടയണിയിച്ചു മേഖല ജോ.സെക്രട്ടറി ശ്രീ.സുരേഷ്, മട്ടന്നൂർ യൂണിറ്റ് ട്രഷറർ ശ്രി.യൂജിൻ, മേഖല കമ്മിറ്റി അംഗം ലെജി നെല്ലൂന്നി എന്നിവർ പങ്കെടുത്തു. ഇരിട്ടി ടൗൺ യൂണിറ്റ് അംഗം ശ്രീ. സി.കെ ആണ്ടി ക്ക് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. സിനോജ് കൈനീട്ടം നല്കി ആദരിച്ചു മേഖല പ്രസിഡണ്ട് അഭിലാഷ് പൊന്നാടയണിയിച്ചു. [ ചക്കരക്കൽ മേഖലയിലുള്ള പവിത്രൻ എം , കരുണാകരൻ എൻ എന്നിവർക്ക് അവരുടെ പ്രദേശം കണ്ടെയ്ൻമെന്റ് സോണായതിനാൽ അവർക്ക് പിന്നീട് കൈനീട്ടം നല്കി ആദരിക്കുന്നതാണ്] ജില്ലാ കമിറ്റിക്ക് വേണ്ടി സെക്രട്ടറി രാജേഷ് കരേള