ജൂൺ 5 ലോക പരിസ്ഥിതി ദിനം ''ഭൂമിക്കും, നാടിനും തണലൊരുക്കാം വീട്ടിൽ ഒരു തൈനട്ടുതുടങ്ങാം...." ക്യാമറ ഏന്തും കരങ്ങൾ പ്രകൃതിയുടെ കാവലാളുകൾ...... എന്ന കാമ്പയിനുമായി AKPA യെ സംസ്ഥാന കമ്മിറ്റി മുൻപോട്ടു വന്നപ്പോൾ മൂവാറ്റുപുഴ മേഖല അത് ഏറ്റെടുത്തുകൊണ്ട് മേഖലയിലെ നാല് യൂണിറ്റുകളിലും മേഖല പ്രസിഡൻറ് ടോമി സാഗ , മേഖല സെക്രട്ടറി നജീബ് കളർ ടോൺ, മേഖലാ ട്രഷറർ ജോജി ജോസ്, ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ , ജില്ലാ കമ്മറ്റി അംഗങ്ങളായ ജോമറ്റ് മാനുവൽ, റെജി kj തുടങ്ങിയവരുടെയും യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഓരോ അംഗങ്ങളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്തു . മേഖലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ അംഗങ്ങളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.