AKPA ഹെലികാം രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എല്ലാ വിഭാഗത്തിൽ പെട്ട ഡ്രോണുകളും ജനുവരി 31-ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡ്രോണുകൾ ഉപയോഗിക്കുന്ന എ.കെ.പി.എ അംഗങ്ങൾക്ക് ഇതിന് ആവശ്യമായ സഹായം നൽകുന്നതിനായി എല്ലാ ജില്ലകളിലും ഹെലികാം രജിസ്ട്രേഷൻ ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുന്നു. ഹെൽപ്പ് ഡസ്ക്കിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പരിശീലനവും 2020 ജനുവരി 24-ന് എറണാകുളം എ.കെ.പി.എ ഭവനിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡൻറ് ശ്രീ. ഗിരീഷ് പട്ടാമ്പി അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ സംസ്ഥാന പ്രസിഡൻറും മുതിർന്ന നേതാവുമായ ശ്രീ.ബി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. കെ.എ. അജീഷ് സ്വാഗതവും ട്രഷറർ ശ്രീ. മോനച്ചൻ തണ്ണിത്തോട് നന്ദിയും പറഞ്ഞു. ശ്രീ. വിഷ്ണു.വി.നാഥ്, ശ്രീ. ഷാൽ വിസ്മയ എന്നിവർ പരിശീലന ക്ളാസ്സ് നയിച്ചു. ഡ്രോണുകൾ ഉപയോഗിക്കുന്ന എല്ലാ അംഗങ്ങളും ജനുവരി 31-ന് മുമ്പായി രജിസ്റ്റർ ചെയ്ത് നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി... പി.ആർ.ഒ എ.സി.ജോൺസൺ