blog-image
09
Jun
2019

Welfare Board

2010 -11 കാലഘട്ടത്തിൽ ജനറൽ സെക്രെട്ടറിയായിരുന്ന ടി. ജെ. വർഗീസ് മുന്നോട്ടു കൊണ്ടുവന്ന ആശയമാണ് AKPA സംസ്ഥാന വെൽഫെയർ ഫണ്ട്. ഈ കാലയളവിൽ ശ്രീ പി. വി. ബാലനായിരുന്നു പ്രസിഡന്റ്. മരണമടയുന്ന AKPA അംഗങ്ങളുടെ ആശ്രിതരെ സാമ്പത്തീകമായി സഹായിക്കുന്ന ഈ പദ്ധതി പ്രകാരം 10,000 രൂപാ മരണാനന്തര സഹായമായി ആദ്യ ഘട്ടത്തിൽ തന്നെ നൽകി തുടങ്ങി. പിന്നീട് അത് 20,000 രൂപയാക്കി. ഒരു പ്രവർത്തന വർഷം ഒരംഗത്തിൽ നിന്ന് 100 രൂപാ വീതം ശേഖരിച്ചാണ്‌ ഇതിനു ഫണ്ട് കണ്ടെത്തിയത്. 28-) o സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്നപ്പോൾ സംസ്ഥാന പ്രസിഡണ്ട് ടി.ജെ.വർഗീസിന്റെയും ജനറൽ സെക്രട്ടറി എം. ജി. രാജുവിന്റേയും നേതൃത്വത്തിൽ AKPA സംസ്ഥാന വെൽഫെയർ ഫണ്ടിന് നിയമാവലി ഉണ്ടാക്കുകയും സംഘടനയുടെ സംസ്ഥാനപ്രധിനിധി സമ്മേളനത്തിൽ നിയമാവലി അവതരിപ്പിച്ചു പാസ്സാക്കി ഇത് സംഘടനാ നിയമമാക്കുകയും ചെയ്തു. ഇപ്പോൾ അംഗങ്ങളിൽ നിന്ന് ഇതിനായി 200 രൂപ ശേഖരിക്കുന്നുണ്ട്. മരണമടയുന്ന അംഗങ്ങളുടെ ആശ്രിതർക്ക് 50,000 രൂപയും അംഗങ്ങളായ വനിതകൾക്ക് (രണ്ട് പ്രസവങ്ങൾക്ക് മാത്രം) പ്രസവാനൂകൂല്യമായി 5,000 രൂപയും സംഘടനാ നിയമങ്ങൾക്കനുസൃതമായി ഒരു പ്രവർത്തന വർഷം 20,000 രൂപവരെ ചികിത്സാ സഹായവും നൽകിവരുന്നു മരിച്ചയാൾ നിർദ്ദേശിക്കപ്പെട്ട വ്യക്തി മരണാനന്തര സഹായം കൈപ്പറ്റുന്നതോടെ മരണമടഞ്ഞ അംഗത്തിന്റെ സംഘടനയിലുള്ള എല്ലാ അവകാശങ്ങളും അവസാനിക്കുന്നു. സംഘടനയുടെ നിയമാവലിയിൽ ഇതിന്റെ കൃത്യമായ മാർഗ രേഖകൾ രേഖപ്പെടുത്തിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.... JOSE MUNDACKAL CHAIRMAN.. Mob: 97454 74343 HARI THIRUMALA GENERAL CONVENOR.. Mob: 9633817057 അപേക്ഷാ ഫോറം Download Application Form in Downloads

Latest News