blog-image
17
Dec
2018

PHOTOFEST Photography Contest---Ollur Mekhala

ഒല്ലൂർ / AKPA ചേർപ്പ് മേഖല , പെരുവനം ആറാട്ടുപുഴ 2019 പൂരം ജനകീയ ഫോട്ടോഗ്രാഫി മത്സര - പ്രദർശനത്തിന്റെ ബ്രൗഷർ ആറാട്ടുപുഴ അമ്പലം കമ്മററി ഓഫീസിൽ വെച്ച് പെരുവനം ആറാട്ടുപ്പുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസി. ഇ.വി.കൃഷണൻ നമ്പൂതിരി, വൈ. പ്രസി.എം രാജേന്ദ്രൻ, കൾച്ചറൽ & ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കാളത്ത് രാജഗോപാൽ എന്നിവരുടെയും മറ്റു ക്ഷേത്ര കമ്മററി ,എ കെ പി എ ചേർപ്പ് മേഖല കമ്മറ്റി, പ്രസിഡണ്ട് ലിൻസ് ബെർലിൻ , പെരുവനം - ആറാട്ടുപുഴ പൂരം പ്രദർശനം മൽസരം കമ്മിറ്റി ചെയർമാൻ അനിൽ തുമ്പയിൽ, കൺവീനർ മാർട്ടിൻ വർഗ്ഗീസ്, മറ്റു എകെ പി എ മെമ്പർമാർ എന്നിവരുടെയെല്ലാം മഹനീയ സാനിദ്ധ്യത്തിൽ സംസ്ഥാന കമ്മറ്റി അംഗവും മേഖല ഇൻ ചാർജ് കൂടിയുമായ ശിവാനന്ദൻ പി.വി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം. മധു അവർകൾക്ക് നൽകി പ്രകാശനം നിർവഹിച്ചു.വർഷം തോറും നടത്തിവരാറുള്ള ജനകീയ ഫോട്ടോഗ്രാഫി മത്സരത്തിന് പെരുവനം ആറാട്ടുപുഴ ഘടകപൂരങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത് ഒന്നാം സമ്മാനം 1000l രൂപയും രണ്ടാം സമ്മാനം 5001 രൂപയും മൂന്നാം സമ്മാനം 3001 രൂപയും കൂടാതെ 1001 രൂപ വീതം 5 പ്രോത്സാഹന സമ്മാന ങ്ങളും ട്രോഫികളും നൽകുന്ന മത്സരത്തിന്റെ ഫോട്ടോകൾ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 5 ന് ആണ് .വിശദ വിവരങ്ങൾക്കും, എൻട്രി ഫോമിനും www.akpa.in , www.linsphotocab.com www.myweddinglight.com എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കുന്നതാണ്.

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More