പാറാട് യൂണിറ്റ് സമ്മേളനം സെപ്തമ്പർ 30 ന് ചെറുപ്പറമ്പ് വ്യാപാരഭവനിൽ വച്ച് നടന്നു. രാവിലെ 11 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് ബാബുരാജ് കുന്നോത്തുപറമ്പ് പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ വിനായക് സ്വാഗതം പറഞ്ഞു. സമ്മേളനം മേഖലാ പ്രസിഡണ്ട് സത്യൻ പൊയിലൂർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നടന്നു. മേഖലാ സെക്രട്ടറി രജിത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ സാന്ത്വനം പദ്ധതി ബൈലോ അവതരിപ്പിച്ചു.യോഗത്തിൽ ആശംസയർപ്പിച്ചുകൊണ്ട് ജില്ലാ സ്വയംസഹായനിധി കൺവീനർ രാഗേഷ് പാലക്കൂൽ ആശംസയർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിപിൻ വിനായക് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ രമേശ് കെ.ടി വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് ബാബുരാജ് കുന്നോത്ത് പറമ്പ്, വൈസ് പ്രസിഡണ്ട് രമേശ്.കെ.ടി, സെക്രട്ടറി സോജി കൈവേലിക്കൽ, ജോയിന്റ് സെക്രട്ടറി പ്രേംജിത്ത്, ട്രഷറർ വിപിൻ വിനായക്, മേൽകമ്മിറ്റി അംഗങ്ങളായി രാഗേഷ് പാലക്കൂൽ, സന്തോഷ് കല്ലിക്കണ്ടി എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് ട്രഷറർ നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.