ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചുങ്കത്തറ യൂണിറ്റ് വാർഷിക സമ്മേളനം ചുങ്കത്തറ പെൻഷൻ ഹാളിൽ വച്ച് നടന്നു യൂണിറ്റ് പ്രസിഡന്റ് സന്തോഷ് പതാക ഉയർത്തി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിന് രാഹുൽ രഞ്ജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതേഷ് ചുങ്കത്തറ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് മുദ്ര അധ്യക്ഷ പ്രസംഗം നടത്തി. മേഖല പ്രസിഡന്റ് ഷാനു നെട്ടികുളം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി നിഷാദ് കൊടിക്കാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗഫൂറിനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ഹോചിമിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി നജീബ്. വാർഷിക വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ അഭിലാഷ് എന്നിവർ അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. *പ്രസിഡന്റ് നജീബ് *വൈ പ്രസിഡന്റ്.. ജിതേഷ് *സെക്രട്ടറി രാഹുൽ *ജോയിൻ സെക്രട്ടറി പ്രദീപ് *ട്രഷറർ..ജോഷി പി.ആർ.ഓ.തോമസ് കോശി എക്സിക്യൂട്ടീവ് കമ്മിറ്റി.. ഷാനു നെട്ടികുളം ബഷീർ ടി.എ മേഖലാ കമ്മിറ്റിയിലേക്ക് സന്തോഷ് മുദ്ര അഭിലാഷ് ദേവ്