മേലാമുറി യൂണിറ്റ് സമ്മേളനം പാലക്കാട് നോർത്ത് മേഖലയിലെ മേലാമുറി യൂണിറ്റിന്റെ 40-ാം വാർഷിക സമ്മേളനം 10/09/2024ന് പാലക്കാട് AKPA ഭവനിൽ വെച്ച് നടന്നു . യൂണിറ്റിലെ മുതിർന്ന അംഗമായ ശ്രീ രാമകൃഷ്ണേട്ടൻ്റെ വസതിയിൽ ചെന്ന് യുണിറ്റ് ഭാരവാഹികൾ അദ്ദേഹത്തിൻ്റെ അനുഗ്രഹാശിഷുകളോടെ അദ്ദേഹത്തെ ആദരിക്കുകയും തുടർന്ന് വാർഷിക സമ്മേളനത്തിന് യൂണിറ്റ് പ്രസിഡണ്ടിൻ്റെ അഭാവത്തിൽ യൂണിറ്റ് സെക്രട്ടറി ഹരിദാസൻ സംഘടനയുടെ പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. യൂണിറ്റ് സെക്രട്ടറി ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ സംഘടനയുടെ മേഖലാ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ മലമ്പുഴ 40-ാം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു... യൂണിറ്റ് വനിത അംഗം ശ്രീമതി സുനിത അനുശോചനവും ,യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ ഗിരീഷ് തേജസ് സ്വാഗതവും പറഞ്ഞു.. മേഖല സെക്രട്ടറി ശ്രീ ബാലകൃഷ്ണൻ എടഞ്ഞറ സംഘടനാ റിപ്പോർട്ടും യുണിറ്റ് സെക്രട്ടറി ശ്രീ ഹരിദാസൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷററുടെ അഭാവത്തിൽ കണക്കും അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചയ്ക്കൊടുവിൽ ഭേദഗതികളോടെ റിപ്പോർട്ടും കണക്കും കയ്യടിച്ച് പാസാക്കി. തുടർന്ന് യൂണിറ്റിലെ മുതിർന്ന അംഗം ആറുമുഖേട്ടനെ പൊന്നാടയണിയിച്ചും, 23-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ [ വിദ്യാർത്ഥികളെ ] മൊമെന്റോയും ക്വഷ് അവാർഡും നൽകി ആദരിച്ചു. യൂണിറ്റിലെ മുതിർന്ന അംഗം ശ്രീ ആറുമുഖേട്ടൻ, സംസ്ഥാന കമ്മിറ്റിഅംഗം ശ്രീ തനീഷ് എടത്തറ , മേഖലാ ട്രഷറർ ശ്രീ കണ്ണപ്പൻ , ജില്ലാ PRO യും യുണിറ്റ് ഇൻചാർജുമായ സുധീർ താണാവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.. തുടർന്ന് യൂണിറ്റ് ഇൻചാർജിൻ്റെ നേതൃത്ത്വത്തിൽ 2024/25 പ്രവർത്തന വർഷത്തെ 13 അംഗ യൂണിറ്റ് കമ്മിറ്റിയെയും അതിൽനിന്നും ഭാരവാഹികളെയും തെരഞ്ഞെടുത്തു... യൂണിറ്റ് പ്രസിഡൻറ് ശ്രീ ഹരിദാസൻ വൈസ് പ്രസിഡൻറ് ശ്രീമതി രൂപസുന്ദരി സെക്രട്ടറി ശ്രീ സത്യൻ പിരായിരി ജോയിൻ സെക്രട്ടറി ശ്രീമതി സുനിത ട്രഷറർ ശ്രീ ഗിരീഷ് തേജസ് PRO ശ്രീ രാകേഷ് മേലാമുറി മേഖലാ കമ്മിറ്റിയിലേക്ക് ആറുമുഖൻ തനീഷ് എടത്തറ ബാലക്യഷ്ണൻ എടത്തറ രവിശങ്കർ രതീഷ് നന്ദനം യുണിറ്റ് കമ്മിറ്റിഅംഗങ്ങളായി സുധീഷ് ശ്രീഹരി എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. നിയുക്ത സെക്രട്ടറി ശ്രീ സത്യൻ പിരായിരി നന്ദി പറഞ്ഞ് ദേശീയ ഗാനത്തിനു ശേഷം ഉച്ചഭക്ഷണത്തോടു കൂടി യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.