ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ, ജില്ലാ വൈ. പ്രസിഡണ്ടും ജില്ലാ ക്ഷേമനിധി കോർഡിനേറ്ററുമായ അബ്ദുൾ മുത്തലിബിൻ്റെ അധ്യക്ഷതയിൽ എ.കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗവും മുൻ സംസ്ഥാന ക്ഷേമനിധി കോർഡിനേറ്ററുമായിരുന്ന പ്രജിത്ത് കണ്ണൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം രജീഷ് പി.ടി.കെ, ജില്ലാ ജോ. സെക്രട്ടറിമാരായ പവിത്രൻ മൊണാലിസ, ചന്ദ്രൻ മാവിച്ചേരി, പി.ആർ.ഒ.ഷിജു കെ.വി, കണ്ണൂർ മേഖല പ്രസിഡണ്ട് രാഗേഷ് ആയിക്കര എന്നിവർ സംസാരിച്ചു. എ.കെ.പി.എ കണ്ണൂർ ജില്ലാ സെക്രട്ടി സുനിൽ വടക്കുമ്പാട് സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറർ വിതിലേഷ് അനുരാഗ് നന്ദി പറഞ്ഞു. ക്യാമ്പിന് അബ്ദുൾ മുത്തലിബ്, കെ.വി വിനയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ മേഖലകളും കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിക്കും.