ഫോട്ടോഗ്രാഫേഴ്സിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള നിയമസഭയിൽ ആവശ്യമായ സമയം നൽകും.......

ഫോട്ടോഗ്രാഫേഴ്സിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള നിയമസഭയിൽ ആവശ്യമായ സമയം നൽകും.......

ബഹു. നിയമസഭാ സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ... AKPA സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ ശാരംഗപാണി സാറിനെ ആദരിക്കുന്ന മഹനീയമായ ചടങ്ങു് ഉൽഘാടനം ചെയ്തു കൊണ്ടായിരുന്നു ബഹുമാനപ്പെട്ട സ്പീക്കറുടെ പ്രഖ്യാപനം. കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാതെ സ്വാതന്ത്രമായ് കേരളത്തിൽ പ്രവർത്തിക്കുന്ന AKPA പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതിക്കുള്ള മികച്ചൊരു അംഗീകാരമായി ഈ പ്രഖ്യാപനം മാറി. കേരളത്തിലെ 14 ജില്ലകളിൽ നിന്ന് വന്ന നൂറുകണക്കിന് AKPA മെമ്പർമാരെ സാക്ഷി നിർത്തി കൊണ്ട് സ്പീക്കർ പറഞ്ഞ വാക്കുകൾ വൻ ഹർഷാരവത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. കേരളത്തിൽ ഫോട്ടോഗ്രാഫി തൊഴിൽ മേഖല കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാതെ സംരക്ഷിക്കപ്പെടണമെന്നും നിയമസഭയിൽ ഫോട്ടോഗ്രാഫി അനുബന്ധ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ ഒരു സബ്മിഷൻ കൊണ്ടു വരേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു. ബഹു. ശ്രീ കെ മുരളീധരൻ M.L.A - യോട് ഇക്കാര്യം ആവശ്യപ്പെടുകയും ഇതിനായി എത്ര സമയം വേണമെങ്കിലും സ്പീക്കർ എന്ന നിലയിൽ താൻ അനുവദിക്കാമെന്നു അദ്ദേഹം AKPA - പ്രസ്ഥാനത്തിന് ഉറപ്പു നൽകി. തുടർന്ന് സംസാരിച്ച ശ്രീ കെ മുരളീധരൻ M.L.A വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാകേണ്ടെന്നും കേരളത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സിന് അർഹമായ പരിഗണന ലഭിക്കേണ്ടതാണെന്നും പറഞ്ഞു. ഇന്നത്തെ സെൽഫി സംസ്ക്കാരം നല്ലതല്ല. പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സിന്റെ കൃത്യതയാർന്ന പ്രവർത്തിയുടെ ഫലം കൊണ്ടാണ് തന്റെ പിതാവ് കെ കരുണാകരന്റെ കല്യാണ ആൽബം ഇന്നും കേടു കൂടാതെ ഇരിക്കുന്നതെന്നും ഇതിനു കേരളത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സിനോട് നന്ദിയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. നിങ്ങളുടെ വിഷയങ്ങളുമായി അടുത്ത നിയമസഭാ സമ്മേളനത്തിൽ ഞാൻ ഉണ്ടാകുമെന്നും ശ്രീ കെ. മുരളീധരൻ കൂട്ടിച്ചേർത്തു. AKPA-യുടെ പ്രവർത്തനങ്ങളിൽ തന്നാൽ കഴിയുന്ന എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളും ബഹു. ബി.ജെ.പി. M.L.A ശ്രീ ഓ രാജഗോപാൽ ചടങ്ങിൽ ഉറപ്പു നൽകി. AKPA സംസ്ഥാന പ്രസിഡണ്ട് ശ്രീ എം.ജി.രാജു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീ പ്രിമോസ് ബെൻ യേശുദാസ് സ്വാഗതം ആശംസിച്ചു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ സർവ്വശ്രീ പി. വി. ബാലൻ, വിജയൻ മാറഞ്ചേരി, ജോസ് മുണ്ടക്കൽ, ടി. ജെ. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സർവ്വശ്രീ പി. കെ. ഗിരീഷ്, എൻ. ഹരിലാൽ, തുടങ്ങിയവർ ശാരംഗപാണി സാറിന് ആശംസകൾ നേർന്നു സംസാരിച്ചു. എല്ലാ ജില്ലാ പ്രവർത്തകരും പൊന്നാട ചാർത്തിയും ഉപഹാരങ്ങൾ നൽകിയും സാറിനെ അനുമോദിച്ചു. സംഘടനയ്ക്ക് വേണ്ടി ബഹു. നിയമസഭാ സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ ശാരംഗപാണി സാറിനെ പൊന്നാടചാർത്തി മൊമന്റോ സമർപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ എം.ജി.രാജു മംഗളപത്രം വായിച്ചു സമർപ്പിച്ചു. ശാരംഗപാണി സാർ മറുപടി പ്രസംഗം നടത്തി. സംസ്ഥന ട്രഷറർ ശ്രീ ജോയ് ഗ്രേയ്സ് ചടങ്ങിന് നന്ദി പറഞ്ഞു. ശാരംഗപാണി സാറിന്റെ കുടുംബാംഗങ്ങൾ, പതിനാലു ജില്ലകളെ പ്രധിനിധീകരിച്ചെത്തിയ നൂറുകണക്കിന് AKPA- യുടെ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech