Flood relief to our members.....

Flood relief to our members.....

ക്യാമറ ഏന്തും കരങ്ങളുടെ കാരുണ്യ സ്പർശം.... ------------------------------------------------------------------------------ കേരളത്തിലെ ഓരോ AKPA അംഗങ്ങൾക്കും ഈ മഹാപ്രസ്ഥാനത്തെ ഓർത്ത് അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്താൻ കഴിയുന്ന ഒരു ബൃഹദ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നു. 2018 ആഗസ്റ്റ് മാസം കേരള ചരിത്രത്തിൽ ഭയാശങ്കകളുടേയും നഷ്ടപ്പെടലുകളുടേയും അതിജീവനത്തിന്റേയും മാസമായിട്ടാവും രേഖപ്പെടുത്തുക. ആർത്തലച്ചു പെയ്ത മഴയും ഗതിമാറി കരകവിഞ്ഞൊഴുകിയ പുഴകളും നഷ്ടപ്പെടുത്തിയത് ഒരു കൂട്ടം മനുഷ്യരുടെ ജീവനും, സ്വത്തും, സ്വപ്നങ്ങളും ആയിരുന്നു... വാർത്താവിനിമയ സംവിധാനങ്ങളെല്ലാം നിലച്ച ആഗസ്റ്റിന്റെ പകുതിക്ക് ശേഷം നാം കാണുന്നത് തൊഴിലുപകരണങ്ങളും വീടുകളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന നമ്മുടെ ഒട്ടേറെ സഹോദരങ്ങളെയാണ് അവർക്കൊരു കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെ AKPA സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഉണർന്നു പ്രവർത്തിച്ച ജില്ലാ കമ്മിറ്റികൾ AKPA അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയും കൂടാതെ സാമ്പത്തിക പിന്തുണ നൽകിയ AIPTIA എന്ന സംഘടനയുടെ 5,00,000/- കോവൈ അസോസിയേഷൻ 1,11,111/- ഹാരിസൺ ഫോട്ടോ കമ്പനി 25,000/- പ്രൊഫഷണൽ വാട്സാപ്പ് ഗ്രൂപ്പ് 36000/- AKPA സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ് 20000/- സംസ്ഥാന കമ്മിറ്റിയുടെ ഫണ്ടിൽനിന്നും 9,26,389/- രൂപയും കൂടി 41,85,000/- രൂപയുടെ ഫണ്ട് സമാഹരിക്കാൻ സംഘടനക്ക് കഴിഞ്ഞു. 10 ജില്ലകളിൽ നിന്നും ലഭിച്ച 458 അപേക്ഷകളെ നാശനഷ്ടത്തിന്റെ തോതനുസരിച്ച് 5 കാറ്റഗറിയായി തിരിച്ച് 41,85,000 രൂപയുടെ ചെക്ക് ജില്ലകളിൽ വിതരണത്തിനായി നൽകിയതോടെ കേവലം രണ്ടു മാസം കൊണ്ട് ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നമ്മുടെ സംഘടനാ ശക്തി കൊണ്ട് കഴിഞ്ഞിരിക്കുന്നു.. 30/10/18ന് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ ജില്ലയിൽനിന്നുള്ള 10 അംഗങ്ങൾക്ക് ചെക്ക് നൽകി കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ശ്രീ എം ജി രാജു സംസ്ഥാന തല വിതരണോദ്ഘാടനം നിർവ്വഹിച്ചു... ഏറെ നാശങ്ങൾ സംഭവിച്ച എറണാകുളം ജില്ലയിലെ വിതരണം 02/11/18 എറണാകുളം akpa ഭവനിൽ വച്ചും തൃശൂർ ജില്ലയിൽ 09/11/18 ലളിതകലാ അക്കാദമി ഹാളിൽ വച്ചും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ ജില്ലാ സമ്മേളന വേദികളിൽ വച്ചും വിതരണം ചെയ്യും. കൂടാതെ കാസർകോട്, കണ്ണൂർ ജില്ലകൾ സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയിലും ശ്രദ്ധപുലർത്തുന്ന ഈ മഹാപ്രസ്ഥാനത്തിൽ അംഗമാണന്നതിൽ നമുക്ക് അഭിമാനിക്കാം...

© 2018 Photograph. All Rights Reserved | Design by Xianinfotech