Join AKPA
വീഡിയോ - ഫോട്ടോഗ്രാഫി അനുബന്ധ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്ന ആർക്കും AKPA -യിൽ മെമ്പർഷിപ്പിനു അപേക്ഷിക്കാം. നിലവിലെ ഒരംഗം അപേക്ഷിക്കുന്ന വ്യക്തി വീഡിയോ ഫോട്ടോഗ്രാഫി അനുബന്ധ തൊഴിൽ ചെയ്യുന്നയാളാണ് എന്ന് സാക്ഷ്യപ്പെടുത്തണമെന്ന് മാത്രം. അപേക്ഷകൻ ഏതു യൂണിറ്റിലാണോ ആ യൂണിറ്റ് കമ്മിറ്റി മുൻപാകെ വേണം അപേക്ഷ സമർപ്പിക്കാൻ. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച AKPA - യുടെ ഐഡന്റിറ്റി കാർഡ് ലഭിച്ചയാൾ സംഘടനയുടെ ഭരണഘടന അനുസരിക്കുകയും തൊഴിൽ മേഖലയിലെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയയും വേണം. അതാതു ജില്ലകളിലെ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ജില്ലാ സെക്രട്ടറിമാർ വേണ്ടുന്ന നിർദ്ദേശം അപേക്ഷകന് നൽകുന്നതാണ്.. കേരളത്തിലെ പതിനാലു ജില്ലകളിലായി 110 മേഖലാ കമ്മിറ്റികളും, 417 യൂണിറ്റ് കമ്മിറ്റികളും 2600- ഓളം ഭാരവാഹികളുമുള്ള AKPA -യിൽ അംഗത്വം നേടുന്നതിനായി താഴെ കാണുന്ന ലിങ്കിൽ നിന്ന് അപേക്ഷ ഫോം ഡൗൺ ചെയ്യാം..